കാസർകോട്: ജില്ലയിൽ വൻ ലഹരിവേട്ട. ബുള്ളറ്റിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടികൂടി. പൊലീസിനെ കണ്ടയുടൻ പ്രതി ബുള്ളറ്റും ലഹരിവസ്തുക്കളും സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
കാസർകോട് അണങ്കൂർ ബദിരയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.
വാഹനത്തിൽ നിന്ന് 0.320 ഗ്രാം എം.ഡി.എം.എയും 24.50 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പ്രതി സഞ്ചരിച്ച ബുള്ളറ്റും ലഹരിവസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ട പ്രതിക്കായി കാസർകോട് പൊലീസ് അന്വേഷണം ഊർജിതമാക്കി.















Leave a Reply