അസുഖബാധിതനായ ക്ലബ്ബ് അംഗത്തിന് ചികിത്സാ സഹായവും ഭക്ഷണക്കിറ്റും നൽകി ആസ്ക് ആലംപാടി

ആലംപാടി: ഗുരുതര രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ക്ലബ്ബ് അംഗമായ യുവാവിന് ആശ്വാസവുമായി ആസ്ക് ആലംപാടി. സംഘടനയുടെ ‘ജിസിസി കാരുണ്യവർഷം ചികിത്സാ പദ്ധതി’ വഴി അനുവദിച്ച 18,000 രൂപയുടെ ചികിത്സാ സഹായവും അവശ്യ ഭക്ഷണക്കിറ്റുമാണ് യുവാവിന് കൈമാറിയത്.

ക്ലബ്ബ് ഓഫിസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആസ്ക് ആലംപാടി ജിസിസി അംഗം ഹനീഫ, ആസ്ക് പ്രസിഡന്റ് ഗഫൂർ (ഗപ്പു) ആലംപാടിക്ക് സഹായധനം കൈമാറി. രോഗദുരിതമനുഭവിക്കുന്ന പ്രവാസികളടക്കമുള്ള നാട്ടുകാരെ സഹായിക്കുന്നതിനായി ആസ്ക് ജിസിസി കമ്മിറ്റി വർഷങ്ങളായി നടപ്പാക്കിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ധനസഹായം ലഭ്യമാക്കിയത്.

ചടങ്ങിൽ ജിസിസി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, ക്ലബ്ബ് അംഗം ഖാദർ കാഹു എന്നിവരും ക്ലബ്ബ് ഭാരവാഹികളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *