കാസർകോട്: ജില്ലാ മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാർഥം യൂത്ത് ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി ഒരുക്കിയ സ്ക്രീനിംഗ് പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കരയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ ഫിർദൗസ് നഗർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനസ് എതിർത്തോട് സ്വാഗതമാശംസിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, കാസർകോട് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എം. ബഷീർ, ജനറൽ സെക്രട്ടറി ഇൻ ചാർജ് മുസമ്മിൽ ടി.എച്ച് എന്നിവർ പങ്കെടുത്തു.
യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ബാസ് മൊഗർ (ട്രഷറർ), ഷിയാബ് പാറക്കട്ട, മൂസ ബാസിത്ത് (വൈസ് പ്രസിഡന്റുമാർ), റഹ്മാൻ പടിഞ്ഞാർ, ഷെരീഫ് ചെർക്കള (സെക്രട്ടറിമാർ), കാസർകോട് മുനിസിപ്പൽ യൂത്ത് ലീഗ് ഭാരവാഹികളായ നിയാസ് ചേരങ്കയ് (പ്രസിഡന്റ് ഇൻ ചാർജ്), അനസ് കണ്ടതിൽ (ജനറൽ സെക്രട്ടറി) തുടങ്ങി പ്രമുഖ യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.















Leave a Reply