ജനറൽ ആശുപത്രിയിലെ കീമോ വാർഡിലേക്ക് കട്ടിൽ സമ്മാനിച്ച് ആയിഷ മസ്ജിദ് ചാരിറ്റി കമ്മിറ്റി

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ കീമോതെറാപ്പി വാർഡിലേക്ക് ആയിഷ മസ്ജിദ് ചാരിറ്റി കമ്മിറ്റി (എ.എം.സി.സി) പുതിയ കട്ടിൽ സമ്മാനിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ദിവസേന നിരവധി കാൻസർ രോഗികളാണ് കീമോ അടക്കമുള്ള തുടർചികിത്സകൾക്കായി ജനറൽ ആശുപത്രിയെ ആശ്രയിക്കുന്നത്. വാർഡിൽ ഒരു കട്ടിൽ കൂടി ലഭ്യമായത് ചികിത്സ തേടിയെത്തുന്ന നിർധനരായ രോഗികൾക്ക് വലിയ ആശ്വാസമാകും.

മൊഗ്രാൽ പുത്തൂർ കുന്നിൽ പരിധിയിലെ കിടപ്പുരോഗികൾക്കും അശരണർക്കും കൈത്താങ്ങായി സൗജന്യ ചികിത്സാ സഹായ ഉപകരണങ്ങൾ എത്തിച്ചു നൽകുന്ന പ്രവർത്തനങ്ങൾ എ.എം.സി.സി സജീവമായി നടത്തിവരുന്നുണ്ട്. പി.എം. ഗഫൂർ ഹാജി, ഖബീർ ഹാജി സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ചാരിറ്റി പ്രവർത്തനങ്ങൾ മാതൃകാപരമായി മുന്നോട്ടുപോകുന്നത്.

ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ സൂപ്രണ്ട് ഡോ. ജിതേഷ്, കാൻസർ വിഭാഗം ഡോക്ടർ സാഹിദിന് കട്ടിൽ ഔദ്യോഗികമായി കൈമാറി. രോഗികളുടെ ക്ഷേമാർത്ഥം കൃത്യസമയത്ത് സഹായമെത്തിച്ച ആയിഷ മസ്ജിദ് ചാരിറ്റി കമ്മിറ്റിയുടെ സന്നദ്ധപ്രവർത്തനത്തെ ആശുപത്രി സൂപ്രണ്ട് അഭിനന്ദിച്ചു. ചടങ്ങിൽ നഴ്സിംഗ് സൂപ്രണ്ട് നിർമ്മല, ഹെഡ് നഴ്സ് മഞ്ജു, മാഹിൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *