കാസര്‍കോട് : തേപ്പു ജോലിക്കിടയില്‍ കെട്ടിടത്തിന്റെ സണ്‍ ഷേഡിന്റെ മുകളില്‍ നിന്നു വീണുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം.
മീഞ്ച ,അട്ടഗോളി, നവോദയ നഗറിലെ കേശവ – രമാവതി ദമ്പതികളുടെ മകന്‍ ശങ്കര (26) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഉപ്പള, മണിമുണ്ടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കേശവയെ ദേര്‍ളക്കട്ടയിലെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സഹോദരങ്ങള്‍: സന്തോഷ്, വേണുഗോപാല്‍, രേഷ്മ. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.















Leave a Reply