കാസർകോട്: ക്രമസമാധാന പാലനത്തിനൊപ്പം മണ്ണിലിറങ്ങി വിസ്മയം തീർത്ത് കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. സ്റ്റേഷൻ വളപ്പിൽ പോലീസുകാർ നട്ടുനനച്ചുണ്ടാക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി.
പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി പി. നിധിൻ രാജ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂത്തുലഞ്ഞു നിൽക്കുന്ന തോട്ടം സന്ദർശിച്ച അദ്ദേഹം ഉദ്യോഗസ്ഥരുടെ കാർഷിക താല്പര്യത്തെയും കൂട്ടായ്മയെയും അഭിനന്ദിച്ചു. ചടങ്ങിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ രാപകൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ഒഴിവുസമയങ്ങൾ പ്രയോജനപ്പെടുത്തിയാണ് സ്റ്റേഷൻ പരിസരത്ത് മനോഹരമായ ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി ചെടികൾ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും കൺകുളിർക്കുന്ന കാഴ്ചയായി മാറി.














Leave a Reply