കാസർകോട് ജനറൽ ആശുപത്രിയിലെ ശോചനീയാവസ്ഥ: ബിജെപി സായഹ്ന ധർണ്ണ സംഘടിപ്പിച്ചു

കാസർകോട്: ജനറൽ ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ സായഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി ധർണ്ണ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ സാധാരണക്കാരായ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാതെ രോഗികൾ വലയുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ അശ്വിനി പറഞ്ഞു. അടിയന്തരമായി താഴെ പറയുന്ന ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു:

  • ആശുപത്രിയിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തുക.
  • കൂടുതൽ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിച്ച് മികച്ച ചികിത്സ ഉറപ്പാക്കുക.
  • ഒഴിവുള്ള തസ്തികകളിൽ ആവശ്യത്തിന് ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ഉടൻ നിയമിക്കുക.

ആരോഗ്യമേഖലയിലെ അവഗണന അവസാനിപ്പിച്ച് രോഗികൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ധർണ്ണയിൽ വിവിധ ബിജെപി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *