കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത് മഹാഭാഗ്യം, രാഹുല്‍ നടത്തിയ നല്ല പദ്ധതികള്‍ ഏറ്റെടുക്കും: രമേശ് പിഷാരടി

പാലക്കാട്: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേശ് പിഷാരടി. ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് നില്‍ക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടുവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നേരത്തെ ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴെല്ലാം എന്റെ പേര് പലയിടങ്ങളില്‍ നിന്ന് വരുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ കംഫര്‍ട്ടിനനുസരിച്ച് ഒരു മണ്ഡലും ആലോചിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും ശക്തമായി ആലോചിച്ചിരുന്നില്ല. കഴിഞ്ഞ തവണ പേര് വന്നപ്പോഴും എന്നെ നിര്‍ത്തിയാലും ഇല്ലെങ്കിലും പരാതിയില്ല എന്നാണ്. പാലക്കാടാണ് പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടത്. അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്റെ കംഫര്‍ട്ടുകള്‍ക്ക് ഇവിടെ വലിയ പ്രാധാന്യമില്ല. പാലക്കാട് കുഴല്‍ മന്ദം ആണ് അമ്മയുടെ വീട്. ഞാന്‍ ജനിച്ചതും കുഴല്‍മന്ദത്താണ്. ജന്മനാട്ടില്‍ മത്സരിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്’: രമേശ് പിഷാരടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *