ദുബൈ: താമസസ്ഥലത്തുണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിൻ്റെയും സൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്.
വിവിധ മുറികളിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്‌ത് നൽകുന്ന ജോലിയായിരുന്നു ബഷീറിന്. വെള്ളിയാഴ്‌ച രാവിലെ പതിവുപോലെ ഭക്ഷണം പാചകം ചെയ്‌തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ബഷീറിൻ്റെ ആകസ്‌മിക വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബവും പ്രവാസി സുഹൃത്തുക്കളും നാട്ടുകാരും. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അജ്‌മാനിൽ പുരോഗമിക്കുകയാണ്.
- ഭാര്യ: ഖൈറുന്നിസ (ഇച്ചിലിങ്കാൽ).
- മക്കൾ: ഷാനിഫർ (ദുബൈ), ബുഷ്റ, ബുഷ്‌താന.
- മരുമക്കൾ: ഹാരിസ് (ചെറുവത്തൂർ), മുനീർ (കാഞ്ഞങ്ങാട്).
- സഹോദരി: പരേതയായ ബീഫാത്തിമ.
















Leave a Reply