കോഴിക്കോട്: ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിലെ (ഡാൻസാഫ്) സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. ലഹരി വിൽപനക്കാരിൽ നിന്ന് ഭീഷണിപ്പെടുത്തി ലഹരി പിടിച്ചെടുക്കുകയും തുടർന്ന് ഇത് ആവശ്യക്കാർക്ക് മറിച്ചുവിൽക്കുകയുമായിരുന്നു ഇയാളുടെ പ്രധാന തട്ടിപ്പ് രീതി.
വ്യാഴാഴ്ച രാത്രി രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വെച്ച് ഡാൻസാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. പരിശോധനയിൽ ഇയാളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ, ഒരു എയർ പിസ്റ്റൾ, കൈവിലങ്ങ്, സബ് ഇൻസ്പെക്ടറുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ്, പൊലീസ് യൂണിഫോമിലുള്ള ഫോട്ടോകൾ എന്നിവ പിടിച്ചെടുത്തു.
പൊലീസ് ചമഞ്ഞ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി റോജിത്ത് നിരവധി പേരിൽ നിന്ന് വൻ തുക തട്ടിയെടുത്തതായും പരാതികൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.













Leave a Reply