ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കുന്നു

കാസർകോട്: മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ സ്മരണാർത്ഥം സർക്കാർ അംഗീകാരത്തോടെയുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കുന്നു. സാമൂഹിക–സാംസ്കാരിക സംഘടനയായ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷന്റെ കീഴിലാണ് ‘സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ ആൻഡ് സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്’ പ്രവർത്തനം ആരംഭിക്കുന്നത്. ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളം, ജനറൽ സെക്രട്ടറി ബി. അഷ്റഫ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

മേൽപറമ്പ് ഗോൾഡൻ ബേക്കറി റെസ്റ്റോറന്റ് ഹാളിൽ ചേർന്ന 2026–28 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പദ്ധതി സംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ഹാജി മുഹമ്മദ് അബ്ദുൾ ഖാദർ ചെമ്പിരിക്ക യോഗം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബി. അഷ്റഫ് സ്വാഗതം ആശംസിച്ചു.

ട്രഷറർ അഷ്റഫ് മൊവ്വൽ, വൈസ് ചെയർമാൻമാരായ സെഡ്.എ. മൊഗ്രാൽ, അബ്ദുൾഖാദർ ഹാജി ആദൂർ, സി.എച്ച്. വടക്കേക്കര, സെക്രട്ടറിമാരായ കബീർ ചെർക്കളം, സാബിറ എവറസ്റ്റ്, ശരീഫ് സാഹിബ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *