തൃശ്ശൂർ: സാംസ്കാരിക തലസ്ഥാനത്തിന്റെ തനത് ഉത്സവമായ പുലിക്കളിയുടെ താളവും മേളവും ആസ്വദിക്കാൻ കാസർകോട് ജില്ലാ കളക്ടർ കെ. അർജുൻ പാണ്ഡ്യൻ ഐ.എ.എസ് വീണ്ടും തൃശ്ശൂരിലെത്തി. മുൻപ് തൃശ്ശൂർ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ ആത്മബന്ധം കാത്തുസൂക്ഷിച്ചാണ് അദ്ദേഹം സ്വരാജ് റൗണ്ടിലെത്തിയത്.
തൃശ്ശൂർ കളക്ടറായിരിക്കെ ജില്ലയിലെ സാംസ്കാരിക കൂട്ടായ്മകളിലും ഉത്സവങ്ങളിലും ജനകീയ സാന്നിധ്യമായിരുന്ന അദ്ദേഹം, നിലവിൽ കാസർകോട് കളക്ടറുടെ ചുമതലയിലാണെങ്കിലും പുലിക്കളിയുടെ വരവറിയിച്ചുള്ള കൊട്ടിന്റെ ആവേശം നേരിട്ടറിയാൻ ഇത്തവണയും സമയം കണ്ടെത്തുകയായിരുന്നു. തൃശ്ശൂർക്കാർക്കിടയിൽ ഏറെ ജനപ്രീതി നേടിയ ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യന്റെ സന്ദർശനം കാണികൾക്കും കൗതുകവും ആവേശവുമായി മാറി.













Leave a Reply