ഷാർജയിലെ അൽ നബ്ബയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് മലയാളി ബാലിക മരിച്ചു. കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും മകൾ സഫ (7) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കുട്ടി മുറിയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ജനാലവഴി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകട സമയത്ത് കുട്ടിയുടെ പിതാവ് മുബാറക് അലി ഫ്ലാറ്റിലുണ്ടായിരുന്നു. ഷാർജയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന മാതാവ് മുർഷിദ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. അവധിക്ക് നാട്ടിൽ പോയിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് തിരികെ ഷാർജയിൽ എത്തിയത്. ദുബായ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായ മുബാറക് അലി അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. കഴിഞ്ഞ എട്ട് വർഷമായി ഷാർജയിൽ താമസിക്കുന്ന ദമ്പതികളുടെ ഏക മകളാണ് സഫ. മൃതദേഹം നിലവിൽ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.















Leave a Reply