സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. അകഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം താഴേയ്ക്ക് പോയ വിലയില്‍ ആണ് ഇന്ന് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പവന് 880 രൂപ ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ഇന്നലെ 1,15,440 രൂപയായിരുന്നു ഒരു പവന്റെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
ആഗോളവിപണിയില്‍ 5000 ഡോളറിന് താഴേക്കു പോയ സ്വര്‍ണം തിരിച്ചുകയറിയതോടെ ആണ് സ്വര്‍ണവിലയിലും ആ മാറ്റം പ്രതിഫലിച്ചത്. ഇസ്രായേല്‍-ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം തുടങ്ങിയ സമയത്ത് സ്വര്‍ണവിപണിയില്‍ വര്‍ധനവ് ആണ് ഉണ്ടായത്. തുടര്‍ന്നാല്‍ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ നിന്ന നില്‍പ്പില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മള്‍ കണ്ടത്. പക്ഷെ അതൊരു പതുങ്ങള്‍ അല്ലായിരുന്നു. വീണ്ടും വിലയില്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.















Leave a Reply