കണ്ണൂരില്‍ ക്യാപ്റ്റന്റെ എന്‍ട്രി; പിണറായി വിജയന്റെ റോഡ് ഷോ നാളെ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരില്‍. മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പിണറായി വരെയാണ് റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ടി കെ ഗോവിന്ദന്റെ മരുമകള്‍ ടി കെ സുലേഖ പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടാകും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഇക്കുറിയും ധര്‍മ്മടത്ത് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *