അറിയിപ്പ്; ചട്ടഞ്ചാല്‍ – ചെര്‍ക്കള ദേശീയപാത 19-03-2026 മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

കാസർകോട്: നാഷണൽ ഹൈവേ 66 ന്റെ നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ചട്ടഞ്ചാൽ ഭാഗത്ത് റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽ 19.03.2026 തീയ്യതി രാവിലെ മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കണ്ണൂർ ഭാഗത്ത് നിന്ന് കാസറഗോഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചട്ടഞ്ചാലിൽ നിന്നും സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ-പരവനടുക്കം റോഡ് വഴി കെഎസ്ടിപി റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
മംഗലാപുരത്ത് നിന്നും ദേശീയ പാത വഴി വരുന്ന വാഹനങ്ങൾ കാസറഗോഡ് സിപിസിആർഐ ക്കു സമീപത്തുനിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ്സ് ക്ലബ്ബ് ജങ്ഷനിൽ നിന്ന് കെഎസ്ടിപി റോഡ് വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *