കാസർകോട്: രണ്ടു വർഷത്തിനിടയിൽ ഇരുപതോളം ഡോക്ടർമാരെ സംഭാവന ചെയ്ത മൊഗ്രാലിൽ നിന്ന് ഒരു വനിത കൂടി ആതുര സേവന രംഗത്തേക്ക് കടന്നെത്തി. മൊഗ്രാൽ നാങ്കി റോഡിലെ ഹസീന മൻസിലിൽ അഷ്ഫാൻറെ ഭാര്യ ഡോ:ഷഹല അഷ്ഫാനാണു ഓറൽ മെഡിസിൻ ഓഫ് റേഡിയോളജി വിഭാഗത്തിൽ എംഡിഎസ് കരസ്ഥമാക്കിയത്. വിവാഹത്തിന് മുൻപ് ഷഹല ബിഡിഎസ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. വിവാഹശേഷമാണ് എംഡിഎസ് കോഴ്സ് പൂർത്തിയാക്കുന്നത്. വിദ്യാനഗർ ചിന്മയ വിദ്യാലയത്തിലായിരുന്നു ഹൈസ്കൂൾ പഠനം. എച്ച് എച്ച് എസ് ഐ ബി സ്വാമിജിസ് എടനീർ സ്കൂളിലായിരുന്നു ഷഹലയുടെ പ്ലസ് ടു പഠനം. പൊയിനാച്ചിയിലെ സെഞ്ച്വറി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിലായിരുന്നു ഡിഗ്രി പഠനം. മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെൻ്റർ എടപ്പാളിൽ കോഴ്സ് പൂർത്തിയാക്കി.
ഡോ: ഷഹല അഷ്ഫാന്;ഇശല്‍ ഗ്രാമമായ മൊഗ്രാലില്‍ നിന്ന് ഒരു ഡോക്ടര്‍ കൂടി















Leave a Reply