ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് & കുടുംബ സംഗമം: ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ: മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി അലൂമിനി അസോസിയേഷൻ – ഖത്തർ (Qatar MDCPians) സംഘടിപ്പിക്കുന്ന ‘ഖത്തർ എംഡിസിപിയൻസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026’ കുടുംബ സംഗമത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ദോഹ ഹിലാലിലെ കാലിക്കറ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങൾക്കിടയിൽ ഐക്യവും സൗഹൃദവും ദൃഢമാക്കുക, മുൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൂർണമെന്റും കുടുംബ സംഗമവും സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനും ഈ പരിപാടി വഴിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു.

ഇത്തവണത്തെ ക്രിക്കറ്റ് ലീഗിൽ ഫാർമ സൂപ്പർ കിംഗ്സ് (Pharma Super Kings), ഫാർമ വാരിയേഴ്സ് (Pharma Warriors), ഡോസ് ഡെവിൾസ് (Dose Devils), ഫാർമ കൈനറ്റിക് (Pharma Kinetic) എന്നീ നാല് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ലീഗ് ഘട്ട മത്സരങ്ങൾക്ക് ശേഷം മുന്നിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്കും തുടCarm ഫൈനലിലേക്കും യോഗ്യത നേടും.

ക്രിക്കറ്റ് ലീഗിനൊപ്പം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികൾ, രസകരമായ ഗെയിമുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

2026 ഓഗസ്റ്റ് 6-ന് വൈകിട്ട് 7.00 മണി മുതൽ ഗറാഫയിലെ പിയർലിംഗ് ഇന്റർനാഷണൽ സ്കൂളിൽ (Pearling International School) വെച്ചാണ് പരിപാടികൾ നടക്കുക. ഖത്തറിലുള്ള മുഴുവൻ എംഡിസിപിയൻസ് അംഗങ്ങളും കുടുംബസമേതം പങ്കടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ചടങ്ങിൽ അഷ്റഫ് നെല്ലിക്കുന്ന്, ആരിഫ് ബംബ്രൺ, സുലൈമാൻ അസ്‌കർ, ഷംനാദ് കല്ലാർ, ഷാനവാസ് ബേട്രിയ, അബ്ദുൽ റഹിമാൻ എരിയാൽ, അജ്മൽ റോഷൻ, നിസാർ ബേക്കൽ, ഹനീഫ് പാട്ല എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *