കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ മാരക മയക്കുമരുന്നായ MDMA-യുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കാസറഗോഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 10.10 ഗ്രാം MDMA-യും കുമ്പള പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് 0.25 ഗ്രാം MDMA-യുമാണ് പോലീസ് കണ്ടെടുത്തത്.
കാസറഗോഡ് സബ് ഇന്‍സ്പെക്ടര്‍ മോഹനന് വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡില്‍ (DANSAF) നിന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് 14/03/2026 പുലര്‍ച്ചെ അടുക്കത്ത്ബയല്‍ താളിപ്പടപ്പ് ജിയോ പെട്രോള്‍ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. KL 60 T 0110 നമ്പര്‍ ഥാര്‍ ജീപ്പില്‍ കടത്തുകയായിരുന്നു ലഹരിമരുന്ന്.
രാസലഹരി വേട്ട: കാസര്‍കോട്, കുമ്പള പോലീസ് സ്റ്റേഷന് പരിധികളില്‍ MDMA പിടികൂടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍















Leave a Reply