ആര്‍ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം

ചെന്നൈ : പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍ വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം പുരസ്‌കാരം. തമിഴ് സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പുരസ്‌കാരത്തിന് അര്‍ഹനാകുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ സാഹിത്യകാരനാണ് വൈരമുത്തു. മികച്ച ?ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ഏഴ് പ്രാവശ്യവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട് .
ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തിലൂടെ 1980 ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നത്. 50 ലേറെ വര്‍ഷത്തെ ചലച്ചിത്ര ജീവതത്തിനിടയില്‍ 7,500 ല്‍ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. ഏഴ് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *