ആംബുലന്‍സ് കുഴിയില്‍ വീണു; മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവന്‍

ലക്‌നൌ: ഉത്തര്‍പ്രദേശില്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വീട്ടമ്മയ്ക്ക് പുതുജീവന്‍. ബറേലിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്നു വിനീത ശുക്ല എന്ന വീട്ടമ്മയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി കുടുംബത്തോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി തയ്യാറെടുപ്പ് നടത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു ട്വിസ്റ്റ്. ആംബുലന്‍സ് കുഴിയില്‍ വീണതോടെ വീട്ടമ്മയ്ക്ക് ബോധം വീഴുകയായിരുന്നു.

പിലിഭിത്തിലെ ജുഡീഷ്യല്‍ കോടതിയില്‍ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു വിനീത. ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെ ഇവര്‍ ബോധരഹിതയായി വീഴുകയായിരുന്നു. പിലിഭിതിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ബറേലിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിനീതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *