കോട്ടയം: കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ കാസർകോട് വെള്ളരിക്കുണ്ട് പരപ്പ സ്വദേശിയായ യുവാവ് മരിച്ചു. പരപ്പയിലെ അനന്തൻ്റെയും കോട്ടയം കറുകച്ചാലിലെ രതിയുടെയും മകനായ അഖിൽ ആനന്ദ് (28) ആണ് മരിച്ചത്.
അഖിൽ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം വന്ന് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ചുകാലമായി കോട്ടയത്താണ് അഖിലും കുടുംബവും താമസിച്ചുവരുന്നത്. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം പരപ്പയിലെ നാട്ടിലെ വീട്ടിൽ വന്ന് മടങ്ങിയത്.
കുട്ടികളില്ല. കുവൈറ്റിൽ നഴ്സായ അമൃതയാണ് ഭാര്യ. സഹോദരി: ആതിര. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു













Leave a Reply