‘ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടി; ജനവിധി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്’

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം അംഗീകരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നല്ല ഭരണം നടത്താന്‍ പ്രാപ്തിയുള്ള ആളാണ് സതീശന്‍. തെരഞ്ഞെടുപ്പില്‍ ഉടനീളം ടീം യുഡിഎഫ് എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ടീം യുഡിഎഫിന്റെ ഭരണമായിരിക്കും ഇനി ഉണ്ടാകുകയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ ഹൈക്കമാന്‍ഡ് ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടിയതായും സാദിഖലി തങ്ങള്‍ പറഞ്ഞു. ഇന്നും വിളിച്ചിരുന്നു. ജനവിധി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് എടുത്തത്. ജനാധിപത്യ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തു എന്നത് ശരിയാണ്. എന്നാല്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *