ഉദുമ: പാലക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഉദുമ കോട്ടക്കുന്ന് സ്വദേശി നസീറിന്റെ മകൻ ലുക് മാൻ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പാലക്കുന്ന് ടൗണിലായിരുന്നു അപകടം. ജിംനേഷ്യത്തിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് ലുക് മാൻ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചത്. കാസർകോട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അപകടം നടന്ന ഉടനെ ലുക് മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മംഗളൂരു ശ്രീദേവി കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ലുക് മാൻ. മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയാണ് മാതാവ്. നൗമാൻ, സഫ്റാൻ, ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്.
ഉദുമ പാലക്കുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു













Leave a Reply