കാസർകോട് : കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ കാസർകോട് കസബ കടപ്പുറത്തെ വീടിന് തീപിടിച്ചു. കസബയിലെ മീനാക്ഷിയുടെ ഉടമസ്ഥതയിലുള്ള ഓടുമേഞ്ഞ വീടാണ് അപകടത്തിൽപ്പെട്ടത്. മിന്നലിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജിന് തീപിടിക്കുകയും, പിന്നാലെ വീട്ടിലെ മറ്റ് സാധനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു.
ടിവി, ഫാൻ, കിടക്കകൾ, തുണിത്തരങ്ങൾ എന്നിവ തീപിടുത്തത്തിൽ നശിച്ചു. തീ പടരുന്നത് കണ്ടയുടൻ വീട്ടുടമസ്ഥ പുറത്തേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാസർഗോഡ് അഗ്നിശമന സേനയിലെ സീനിയർ ഫയർ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. അപകടത്തിൽ ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഇടിമിന്നലിൽ കാസർകോട് കസബ കടപ്പുറത്തെ വീടിന് തീപിടിച്ചു













Leave a Reply