ആദൂർ: ആദൂർ മഞ്ഞംപാറ മംഗലത്തോണിയിൽ ബി.കോം വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗലത്തോണി സ്വദേശി മുഹമ്മദ് മുനസീർ ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ചെർക്കള മാർത്തോമ കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയാണ് മുനസീർ.
ഇന്നലെ പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അവധി ദിവസമായതിനാൽ മുനസീർ സാധാരണയായി വൈകിയാണ് എഴുന്നേൽക്കാറുള്ളത്. എന്നാൽ സമയം ഏറെ കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മുനസീറിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ല.
അബ്ദുല്ലയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് മുനസീർ. യാസിർ, യാസ്മിന, അസ്മിന, അനീസ, മുഹ്സിന എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ ആദൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ആദൂരിൽ ബി.കോം വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി













Leave a Reply