കാസർകോട്: ജില്ലയിലെ വെള്ളരിക്കുണ്ടിൽ പൊലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാൽ സ്വദേശി രാജു (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30-ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
അപകടം നടന്നത് ഇങ്ങനെ:
വെള്ളരിക്കുണ്ടിൽ വെച്ച് പൊലീസ് ജീപ്പും ഓട്ടോറിക്ഷയും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













Leave a Reply