കാസർകോട്: കളിപ്പാട്ടം എടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ നാലരവയസ്സുകാരി മരിച്ചു

കാസർകോട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസ്സുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ നർക്കിലക്കാട്, എളേരിത്തട്ട് സ്വദേശിനിയായ ഋതു ചന്ദ്രയാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. നർക്കിലക്കാട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത് ചന്ദ്രൻ-അജിത ദമ്പതികളുടെ മകളാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഋതുവിന് പാമ്പ് കടിയേറ്റത്. വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ തെറിച്ചുപോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ നർക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ഋതു വിടവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *