ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമാണ്. എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു. സ്ത്രീകൾക്ക് കൂടുതകൾ പിന്തുണയേകാനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കാനുമാണ് ഈ ദിനം ആഗോളതലത്തിൽ ആചരിക്കുന്നത്. വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പൊതുസമൂഹത്തിലും വീടുകളിലും അവർ നേരിടുന്ന പ്രശ്നങ്ങളും എടുത്ത് കാട്ടുന്നതിനും ഈ ദിവസം ഒരവസരമായി കാണാം. ഇന്ന് ഒട്ടുമിക്ക മേഖലകളിലും സ്ത്രീകൾ എത്തപ്പെട്ടിരിക്കുന്നു. പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളു എന്ന് സമൂഹം വിശ്വസിച്ചിരുന്ന എത്രയോ കാര്യങ്ങൾ ഇപ്പോൾ സ്ത്രീകൾ ചെയ്യുന്നു. സ്ത്രീകളെ ആദരിക്കാൻ മാത്രമല്ല അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും അവസരങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുക കൂടെയാണ് ഈ ദിവസത്തിന്റെ ഉദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *