തിരുവനന്തപുരം: കാസർകോട്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ വേനൽ മഴയ്ക്കു സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 29ന് ബുധനാഴ്ച നാലു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വേനൽ മഴയെത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിച്ചു.
മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.













Leave a Reply