മലപ്പുറം താനൂരില്‍ ജോലിക്കിടെ യുവാവിന് സൂര്യാതപമേറ്റു

മലപ്പുറം: മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു. താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാതപമേറ്റത്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി ചികിത്സ നേടി. മലപ്പുറത്ത് ഇതിനകം നാല് പേര്‍ക്ക് സൂര്യാതപം ഏറ്റതായാണ് റിപ്പോര്‍ട്ട്.

മലപ്പുറം ചെമ്മാട് വാഹനം കാത്തു നില്‍ക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന് സൂര്യാതപമേറ്റിരുന്നു. തിരൂരങ്ങാടി കെ സി റോഡ് സ്വദേശി അസീസ് – ഫരീദ ദമ്പതികളുടെ മകന്‍ അഫ്‌നാന്‍ ആണ് പരിക്കേറ്റത്. വലതു കയ്യിലായിരുന്നു പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *