നാളെ ബേക്കല്‍ കോട്ടയിലും ബീച്ച് പാര്‍ക്കിലും സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം

അന്താരാഷ്ട്ര വനിതാ ദിനമായ നാളെ ബേക്കല്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബേക്കല്‍ ബീച്ചിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ടിക്കറ്റ് ഇളവുകള്‍ കൂടാതെ അന്നേ ദിവസം ബീച്ച് പാര്‍ക്കില്‍ എത്തുന്നവര്‍ക്കായി പ്രത്യേക ആഘോഷപരിപാടികളും സജ്ജമാക്കിയിട്ടുണ്ടെന്ന് ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഷിജിന്‍, പാര്‍ക്ക് നടത്തിപ്പുകാരായ ബേക്കല്‍ ബീച്ച് ടൂറിസം പ്രമോഷന്‍ ഐ.എന്‍.സിയുടെ എംഡി കെ.കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *