ഛത്തീസ്ഗഡില്‍ കൊടുംക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കൊടുംക്രൂരത. ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ക്രൂരതയ്ക്ക് പിന്നാലെ വെട്ടിമാറ്റിയ തലയുമായി പ്രതി തെരുവിലൂടെ നടന്നു. സാലിക് റാം യാദവ് എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയവും തുര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി വെട്ടിമാറ്റിയ തലയുമായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *