ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തു, ഏറനാട് എക്സ്പ്രസില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം, യുവാവ് പിടിയില്‍

ആലപ്പുഴ: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ യുവാവ് പിടിയില്‍. തിരുവല്ല കണ്ടനാട്ടുചിറയില്‍ വീട്ടില്‍ മനീഷ് (27) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 6.20ന് ഏറനാട് എക്സ്പ്രസിലെ ഡി-3 കോച്ചിലാണ് സംഭവമുണ്ടായത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിലുള്ള വിരോധത്തെത്തുടര്‍ന്ന് ഇയാള്‍ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ടിടിഇ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളത്തുനിന്നാണ് ജിആര്‍പിഎഫ് പൊലീസ് പ്രതിയെ പിടികൂടിയത്. ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് പോകാനാണ് താന്‍ ട്രെയിനില്‍ കയറിയതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *