ഭോപാല്‍ : ട്രെന്‍ഡിംഗ് റീല്‍സ് എടുക്കാനുള്ള ഓട്ടത്തിനിടെ സഹോദരങ്ങളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് നടുക്കുന്ന അപകട മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉപ്ലക്ഷ് കോള്‍, അമ്രീഷ് കോള്‍, ഹേംരാജ് കോള്‍ എന്നീ സഹോദരണങ്ങളാണ് റീല്‍സ് എടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കയ്യില്‍ പിസ്റ്റളുമായി അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സമാന്തരമായി മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളാണ് അപകടത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സാരമായ പരിക്കുകളോടെ ഇവരും ആശുപത്രിയിലാണ്.
തോക്ക് കയ്യില്‍ പിടിച്ച് ബൈക്കില്‍ ഹൈവേയിലൂടെ സഹോദരങ്ങളുടെ ‘ട്രിപ്ലിംഗ്’ റീല്‍സ്; ബൈക്ക് ട്രക്കിലിടിച്ച് 3 പേര്‍ക്കും ദാരുണാന്ത്യം
















Leave a Reply