സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,280 രൂപയായി. ഒരു പവന് 600 രൂപ വര്‍ധിച്ച് 1,14,240 രൂപയായി ഇന്നത്തെ വില. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,13,080 രൂപയായിരുന്നു വില. പിന്നീട് രാത്രി വില വര്‍ധിച്ച് 1,13, 640 രൂപയായിരുന്നു. ഇതില്‍ നിന്നാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. അക്ഷയ തൃതീയ ദിനമായ നാളെ സ്വര്‍ണ വിലയില്‍ എന്ത് മാറ്റം വരുമെന്ന് കാത്തിരിക്കുകയാണ് സ്വര്‍ണാഭരണ പ്രേമികള്‍.

Leave a Reply

Your email address will not be published. Required fields are marked *