സംസ്ഥാനത്ത്‌ സ്വര്‍ണ്ണവിലയിലെ കുതിപ്പ് തുടരുകയാണ്

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയിലെ കുതിപ്പ് തുടരുകയാണ്. ഓരോ ദിവസം കൂടുംതോറും പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചുകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപയുടെ വര്‍ദ്ധനവുണ്ടായതിന് പിന്നാലെയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്. ആഗോള വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുമാണ് കേരളത്തിലെ സ്വര്‍ണ്ണവിപണിയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,14,080 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 20 രൂപ കൂടി 14,260 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത കാരണം നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് തിരിയുന്നതാണ് ആഗോളതലത്തില്‍ വില ഉയരാന്‍ പ്രധാന കാരണമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *