സ്വര്‍ണവലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവുമാണ് ആഭ്യന്തരവിപണയിലെ സ്വര്‍ണവില തീരുമാനിക്കുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താനില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *