കണ്ണൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തൊമ്പതുകാരനാന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായി. കണ്ണാടിപ്പറമ്പ് ചേലേരിക്കടുത്ത് മുണ്ടേമ്മൽ സ്വദേശിയായ പത്തൊമ്പത് വയസ്സുകാരൻ മുഹമ്മദ് സൂഫിയാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതര മണിയോടെയായിരുന്നു അപകടം നടന്നത്. കണ്ണാടിപ്പറമ്പ് ജംഗ്ഷന് സമീപം വെച്ച് സൂഫിയാൻ ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു.
മറ്റൊരു ബസ്സിനെ മറികടന്നെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സൂഫിയാന്റെ തല ഫുട്പാത്തിൽ ഇടിച്ചതാണ് മരണകാരണമായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *