കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് മാങ്കാവ് കടുപ്പിനിയിലാണ് സംഭവം. അതേസമയം പുക ഉയര്‍ന്നതോടെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. കോഴിക്കോട് -പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്യാലക്‌സി ബസിനാണ് തീപിടിച്ചത്. സി എന്‍ ജി ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസിലാണ് തീപിടുത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *