ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. വനംവകുപ്പും പൊലീസും തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ ഊര്‍ജിതമല്ല എന്നാണ് കുടുംബത്തിന്റെ ആരോപണം.
കാണാതായി പത്ത് മിനുട്ടിനുള്ളില്‍ അറിയിച്ചിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല എന്നും ഇപ്പോള്‍ കുട്ടിയെ കാണാനില്ല എന്നറിയിച്ചിട്ട് മൂന്ന് രാത്രികളായി എന്നും പിതാവ് രമേശന് പറഞ്ഞു. അന്നേ ദിവസം 5.20ന് കുട്ടിയുടെ ഫോട്ടോ എടുത്തിരുന്നു. 15 മിനുട്ടിന് ശേഷം എല്ലാവരും വണ്ടിയിലേക്ക് കയറുമ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അമ്മ പറയുന്നത്. ആ ഭാഗത്തെല്ലാം ഞങ്ങള്‍ തിരഞ്ഞുനോക്കി. രാത്രിയോടെ പൊലീസും ഫയര്‍ഫോഴ്സും എല്ലാം എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നുവെന്നുമാണ് യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
















Leave a Reply