കണ്ണൂര്‍: ഇത്തവണത്തെ നിമയ സഭ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുമെന്നും കേരളത്തില്‍ നടക്കുന്ന വികസന പദ്ധതികള്‍ തുടരുന്ന തരത്തിലുള്ള ജനവിധിയാണെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് പുരോ?ഗതി വേണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എല്‍ഡിഎഫിന് മാത്രമെ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജനങ്ങള്‍ കണ്ടതാണ് അധികാരത്തില്‍ ഇരിക്കുന്നവര്‍ തന്നെ വികസന സാധ്യത തള്ളികളയുന്നതെന്നും 10 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ നടത്തിയെന്നും അദേഹം പറഞ്ഞു. തകര്‍ന്നു പോയ നിമിഷങ്ങള്‍ വരെ അതിജീവിച്ചെന്നും മുഖ്യ മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഞങ്ങളെയാണ് വിശ്വസിച്ചത് ഞങ്ങള്‍ ജനങ്ങളെയും എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്. ഇത് തുടരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങള്‍ ഞങ്ങളോട് ഒപ്പമാണ് എന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.















Leave a Reply