കൊച്ചി: യുവനടിയുടെ പരാതിയിലെ ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലും ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചില്ല.
രഞ്ജിത്ത് ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ കോടതി വിധി പറയും. യുവ നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തിലാണ് ലൈംഗിക അതിക്രമ പരാതിയെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം.
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് ജയിലില്‍ തുടരും; ഇടക്കാല ജാമ്യമില്ല















Leave a Reply