വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാര്‍ച്ച് 19ന് കേസില്‍ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് എസ്സി/എസ്ടി സ്പെഷ്യല്‍ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികള്‍ക്ക്, വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.















Leave a Reply