തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവന് സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് വില 1,09,880 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 13, 735 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില 1,09,240 രൂപയാണ്. ഏപ്രില്‍ 2 ന് ആണ് ഈ വില രേഖപ്പെടുത്തിയിരുന്നത്.
സ്വര്‍ണ്ണവിലയില്‍ തുടര്‍ച്ചയായ മാറ്റങ്ങള്‍ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോര്‍ഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വര്‍ണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 പവന് വെള്ളിക്ക് 2500 രൂപയുമാണ് വില വരുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്















Leave a Reply