കേരളത്തില്‍ യുഡിഎഫ് 96 സീറ്റുകള്‍ നേടും, പറഞ്ഞാല്‍ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് 96 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. അധികാരത്തില്‍ വന്നാല്‍ ഇന്ദിര ഗ്യാരണ്ടി സ്‌കീം നടപ്പിലാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഒരു കാര്യം പറഞ്ഞാല്‍ കോണ്‍ഗ്രസ് അത് ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും ഇതൊക്കെ നടപ്പിലായിട്ടുണ്ട് എന്നും ശിവകുമാര്‍ പറഞ്ഞു.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തര്‍ധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെ ഭാഗമാണെന്നും എന്നാല്‍ അവയിലൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല എന്നും ശിവകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *