എം ഡി എം എ വേട്ട: കോയിപ്പാടി സ്വദേശി പിറ്റ് എന്‍ ഡി പി എസ് ആക്ട് പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ കോയിപ്പാടി സ്വദേശിയെ പിറ്റ് എന്‍ ഡി പി എസ് ആക്ട് ചുമത്തി അറസ്റ്റു ചെയ്തു. കുമ്പള, കോയിപ്പാടി കടപ്പുറം,ഷഫീറ മന്‍സിലിലെ കെ കെ സാദിഖി (33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ തോമസ്, എസ് ഐ മാരായ സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയതായും ഇനി ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കില്ലെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *