കാസര്‍കോട്: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ നാരായണ ആയത്താര്‍ കരുവാക്കോട് (73) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കര്‍ണ്ണാടക, സുബ്രഹ്‌മണ്യം സ്വദേശിയാണ്. 1992ല്‍ ആണ് പനയാല്‍, കരുവാക്കോട് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത്. പിന്നീട് പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികനായി ആചാരം കൊള്ളുകയായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് തറവാട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശോഭന. മക്കള്‍: നന്ദന (നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി), വന്ദന (പ്ലസ്ടു വിദ്യാര്‍ത്ഥിനി).
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികൻ നാരായണ ആയത്താർ കരുവാക്കോട് അന്തരിച്ചു
















Leave a Reply