സമ്മതിദാനാവകാശം വിനിയോഗിച്ച് 106-കാരന്‍; കാസര്‍കോട് ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ എങ്കപ്പ നായ്ക് വോട്ട് രേഖപ്പെടുത്തി

കാസർകോട്: ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ പനത്തടിയിലെ എങ്കപ്പ നായ്ക് വോട്ട് രേഖപ്പെടുത്തി. 106 വയസ്സുള്ള അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വീട്ടിൽ വോട്ട്’ സൗകര്യമാണ് പ്രയോജനപ്പെടുത്തിയത്.
കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയും ആർഡിഒയുമായ കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പോളിംഗ് സംഘം പനത്തടിയിലെ വീട്ടിലെത്തിയാണ് വോട്ടിംഗ് നടപടികൾ പൂർത്തിയാക്കിയത്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും വോട്ട് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആവേശം പുതിയ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *