കിലോമീറ്ററുകളോളം വഴി കൊടുത്തില്ലെന്നതിനെ ചോദ്യം ചെയ്ത കര്‍ണ്ണാടക ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി. വിദ്യാനഗറില്‍ വെച്ചാണ് കര്‍ണ്ണാടക ആര്‍ടിസി ബസ് ഡ്രൈവറെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ് ഡ്രൈവറെ ആക്രമിച്ചതെന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, കര്‍ണ്ണാടക ആര്‍ടിസി ബസിന് സൈഡ് നല്‍കാതെ സ്വകാര്യ ബസ് കിലോമീറ്ററുകളോളം മുന്നില്‍ സഞ്ചരിച്ചു. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ സ്വകാര്യ ബസ് കണ്ടക്ടര്‍ വാഹനം നിര്‍ത്തിച്ച് ഡ്രൈവറെ പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. കെ എല്‍ 60 ഡി 3060 നമ്പര്‍ ട്രിഷാല്‍ എന്ന സ്വകാര്യ ബസുമായി ബന്ധപ്പെട്ട ജീവനക്കാരനാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് കര്‍ണ്ണാടക കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.















Leave a Reply